കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും
എസ്. സതീഷ്കുമാർ
കടുത്തുരുത്തി: കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ ആണ് ഔദ്യോഗികമായി ബൈപാസ് തുറക്കുന്നത്. ബ്ലോക്ക് കവലയിൽ നിന്ന് തുടങ്ങി ഐ.ടി.സി കവലക്ക് സമീപം വന്നുചേരുന്ന കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കടുത്തുരുത്തി ടൗണിലെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും കടുത്ത യാത്രാദുരിതത്തിനും പരിഹാരമാകും. നാളെ വൈകിട്ട് 5നാണ് ചടങ്ങ്.
ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 35 കോടി ചെലവിലാണ് 1.5 കിലോമീറ്റർ നീളത്തിൽ ഫ്ലൈ ഓവർ, 2 പാലങ്ങൾ, അടിപ്പാത എന്നിവ പൂർത്തിയാക്കി ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.

Comments ()