Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆
|
Loading Weather...
Follow Us:

കർഷക സമ്പർക്ക പരിപാടി നടന്നു

കർഷക സമ്പർക്ക പരിപാടി നടന്നു

കടുത്തുരുത്തി: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ പാൽ സബ്‌സിഡി പദ്ധതിയുടെ ഉദ്ഘാടനവും കർഷക സമ്പർക്ക പരിപാടിയും നടന്നു.കടുത്തുരുത്തി ഗ്രാമപഞ്ചായത്തും ക്ഷീരവികസന യൂണിറ്റും പഞ്ചായത്ത് പരിധിയിലെ ക്ഷീരസംഘങ്ങളും സംയുക്തമായി സംഘടിപ്പിച്ച കർഷക മൈത്രി കർഷകസമ്പർക്ക പരിപാടിയും 2026-27 വാർഷിക പദ്ധതിയിലെ പാൽ സബ്‌സിഡി വിതരണ ഉദ്ഘാടനവും നടന്നു. സാങ്കേതിക സെഷനുകളിൽ ശുദ്ധമായ പാലുത്പാദനം- ആരോഗ്യത്തിനും നല്ല വിലയ്ക്കും എന്ന വിഷയത്തിൽ കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാഗേഷും, കേരള ക്ഷീരകർഷക ക്ഷേമനിധി - ക്ഷീരമേഖലയും അനുബന്ധ പദ്ധതികളും എന്ന വിഷയത്തിൽ ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസർക്ക് പി.എസ് ശിൽപമോളും ക്ലാസുകൾ എടുത്തു. കാപ്പുന്തല ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് റോയ് ജോർജ് വെട്ടിക്കത്തടത്തിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി മാത്യു പ്രാലടിയുടെ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂഡൻ മുഖ്യപ്രഭാഷണവും നിർവഹണ ഉദ്യോഗസ്ഥ രശ്മിമോൾ എസ് പദ്ധതി വിശദീകരണവും നടത്തി.

കാപ്പുന്തല ക്ഷീരസംഘം പ്രസിഡൻ്റ് കെ.പി. ഷാജി സ്വാഗതവും സെക്രട്ടറി ആർ ഉണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനു സാവിയോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നോബി മുണ്ടക്കൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ കുര്യൻ തയ്യിൽ, കെ.എസ്. രമ്യ മോൾ അജിത്ത്, രേഷ്‌മ ദേശികൻ, കെ.കെ. ബാബുരാജ്, അനിൽകുമാർ എം.ആർ, ടി.സി. വിനോദ്, ജോസ് മുണ്ടുകുന്നേൽ, ലില്ലിക്കുട്ടി ജേക്കബ്, ജിൻസി എലിസബത്ത്, സിറിയക് ജോർജ്, ഗീതു നിധീഷ്, ബിജു പി.കെ, പി.ഡി. ബാബു, പൗളി ജോർജ്, ഷീജ ശ്രീപ്രസാദ്, കെ.എസ്. പുരം ക്ഷീരസംഘം പ്രസിഡൻ്റ് ജോസഫ് കുര്യൻ, മുട്ടുചിറ ക്ഷീരസംഘം പ്രസിഡൻ്റ് രാജു ലൂക്കോസ് എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും