വൈക്കത്ത് കവിയരങ്ങും 'വൈക്കം പാടുന്നു' സംഗീത പരിപാടിയും നവംബർ 1-ന്
വൈക്കം: വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'രാവുണ്ണി മാഷിനൊപ്പം' എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിക്കുന്നു. നവംബർ 1 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പോലീസ് സ്റ്റേഷന് സമീപമുള്ള ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിലാണ് പരിപാടി നടക്കുക. പ്രശസ്ത കവി സി. രാവുണ്ണി കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. പി.എൻ. ബാബു പരിപാടിയുടെ ഏകോപനം നിർവഹിക്കും.
ഷിബി നിലാമുറ്റം, ഡോ. സുധീർ ബാബു, എമ്മാ നുവൽ മെറ്റിൽസ്, കെ.ആർ. ബീന, അംബരീഷ് ജി. വാസു, സിബു സി.എം., ഗിരിചൻ ആചാരി എന്നിവർ ചടങ്ങിൽ കവിതകൾ അവതരിപ്പിക്കും. തുടർന്ന് പാർവതി ചന്ദ്രയുടെ നേതൃത്വത്തിൽ കവിതകളുടെ നിരൂപണവും വി.എൽ.എഫ് അംഗങ്ങളുടെ കവിതാ അവതരണവും ഉണ്ടായിരിക്കും. കവിയരങ്ങിന് ശേഷം വൈകുന്നേരം 4 മണി മുതൽ വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ പതിനാറാമത് സെഷനായ 'വൈക്കം പാടുന്നു - സെഷൻ 16' അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 9447706504
Comments ()