Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന്

നാളികേര കർഷകർക്കായി ‘കല്പവൃക്ഷ പരിപാലനം’ സെമിനാർ ഇന്ന്

വൈക്കം: മണ്ഡരി, ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി തുടങ്ങിയ കീടങ്ങളുടെ ആക്രമണം മൂലവും മണ്ണിലെ ഫലഭൂയിഷ്ഠതക്കുറവ്, ശാസ്ത്രീയ പരിചരണത്തിന്റെ അഭാവം എന്നിവ കാരണവും നാട്ടിലെ നാളികേര ഉൽപ്പാദനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ കർഷകർക്കായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. വിപണിയിൽ നാളികേരത്തിന് വില വർദ്ധനവ് ഉണ്ടായിട്ടും ഉൽപ്പാദനക്കുറവ് മൂലം അതിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കാത്ത പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.

നേരേകടവ് സർവ്വോദയ നാളികേര ഉൽപ്പാദക സംഘവും കിസാൻ സർവ്വീസ് സൊസൈറ്റി ഉദയനാപുരം യൂണിറ്റും സംയുക്തമായാണ് "കല്പ വൃക്ഷ പരിപാലനം" എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്. ഇന്ന് (ഞായറാഴ്ച) വൈകിട്ട് നേരേകടവ് സർവ്വോദയ നാളികേര സംഘം ഓഫീസിൽ വെച്ചാണ് സെമിനാർ നടക്കുക. കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ (RARS) റിട്ടയേർഡ് പ്രൊഫസറും പ്രമുഖ കൃഷി ശാസ്ത്രജ്ഞനുമായ ഡോ.എൻ.കെ. ശശിധരൻ സെമിനാറിന് നേതൃത്വം നൽകും. തെങ്ങുകൃഷിയിലെ കീടനിയന്ത്രണം, മണ്ണ് സംരക്ഷണം, ആധുനിക പരിചരണ രീതികൾ എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞർ ക്ലാസുകൾ നയിക്കും. മേഖലയിലെ മുഴുവൻ നാളികേര കർഷകരും കൃഷി സ്നേഹികളും സെമിനാറിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും