നെൽക്കർഷകരുടെ പ്രതിസന്ധി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും: കെ.സി. ജോസഫ്
തലയോലപ്പറമ്പ്: നെൽക്കർഷകർ രൂക്ഷമായ പ്രതിസന്ധിയെ നേരിടുകയാണെന്നും കാർഷിക മേഖലയുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കോൺഗ്രസ് രാഷ്ട്രീയ സമിതി അംഗം കെ.സി. ജോസഫ് വ്യക്തമാക്കി. കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി തലയോലപ്പറമ്പിൽ നടന്ന പ്രതിനിധി സമ്മേളനവും വൈക്കം എം.എൽ എ കെ. ബിനിമോന് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തോമസ്കുട്ടി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. കെ. ബിനി മോൻ എം.എൽ.എ, മോഹൻ ഡി. ബാബു, എം.കെ ഷിബു, പി.വി പ്രസാദ്, ഷൈൻ പ്രകാശ്, വൈ. ജോർജ് ജേക്കബ്ബ്, വള്ളം ജോർജ്, ടി.എ. മനോജ് എന്നിവർ പ്രസംഗിച്ചു.
Comments ()