Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ റോഡ് കുത്തിപ്പൊളിക്കലിന് ശാശ്വത പരിഹാരം: നിർണായക തീരുമാനവുമായി ജലവിഭവ വകുപ്പ് ◆ കുറഞ്ഞ ചെലവിൽ കായൽ ചുറ്റാം; സോളാർ ബോട്ട് ഉല്ലാസയാത്ര 'സീ വൈക്കം' തരംഗമാകുന്നു ◆ അന്യംനിന്നുപോയ പെരുമ്പടപ്പ് സന്ധ്യവേലയും ചരിത്രശേഷിപ്പായ കിണറും ◆ തകർന്നടിഞ്ഞ് തോട്ടകം - വാക്കേത്തറ റോഡ്; പുനർനിർമ്മാണം വൈകുന്നത് ദുരിതമാകുന്നു ◆ ആശുപത്രിയിൽ എത്താനും വഴിയില്ല; നേരെകടവ് പാലത്തിന് പിന്നാലെ നാട്ടുകാർക്ക് യാത്രാദുരിതം ◆
|
Loading Weather...
Follow Us:

മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു

മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു
മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനത്തിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിക്കുന്നു

പാലാ: സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ചു സ്ട്രോക്ക് കോറിഡോർ സംവിധാനവും നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോ​ഗികൾക്കു ഓരോ നിമിഷവും നിർണായകമായതിനാൽ അടിയന്തിര ചികിത്സ അതിവേ​ഗം ലഭിക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് സ്ട്രോക്ക് കോറിഡോറിലൂടെ ലഭ്യമാകുന്നത്. ഇതിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിച്ചു.

0:00
/0:25

പക്ഷാഘാതം ​ഗൗരവത്തോടെ കാണേണ്ട ആരോ​ഗ്യപ്രശ്നമാണെന്നും സമയബന്ധിതമായ ചികിത്സയ്ക്ക് നിർണായകമായ പ്രാധാന്യമുളളതിനാലാണ് സ്ട്രോക്ക് കോറിഡോർ സംവിധാനം പ്രത്യേകമായി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്ട്രോക്ക് ബാധിക്കുന്ന രോ​ഗികളെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ സ്ട്രോക്ക് ആംബുലൻസ് സംവിധാനവും മാർ സ്ലീവാ മെഡിസിറ്റിയിൽ ഉണ്ട്. അത്യാഹിത വിഭാ​ഗത്തിൽ എത്തുന്ന രോ​ഗികൾക്കു പ്രാഥമിക പരിശോധനയിൽ സ്ട്രോക്ക് തിരിച്ചറിഞ്ഞാൽ 15 മിനിറ്റിനുള്ളിൽ തന്നെ സി.ടി, എം.ആർ.ഐ പരിശോധനകൾ നടത്താൻ സാധിക്കും. അനുയോജ്യരായ രോ​ഗികൾക്കു രക്തം കട്ടപിടിച്ചത് അലിയിക്കുന്ന മരുന്നുകൾ നൽകുന്ന ത്രോംബോലൈസിസ്, രക്തകട്ട നീക്കം ചെയ്യുന്ന മെക്കാനിക്കാൽ ത്രോംബക്ടമി എന്നിവ ഉൾപ്പെടെ ചികിത്സകളും സ്ട്രോക്ക് കോറിഡോർ സംവിധാനത്തിലൂടെ വേ​ഗത്തിൽ ലഭ്യമാകും. മാർ സ്ലീവാ മെഡിസിറ്റിയിലെ എമർജൻസി, ന്യൂറോളജി, ന്യൂറോഇന്റർവെൻഷണൽ, ന്യൂറോസർജറി, ക്രിട്ടിക്കൽ കെയർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വിഭാ​ഗങ്ങൾ ഏകോപിച്ചാണ് സ്ട്രോക്ക് കോറിഡോർ സംവിധാനത്തിനു മേൽനോട്ടം വഹിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ പ്രത്യേക പരിശീലനം ലഭിച്ചിച്ചിട്ടുളള വി​​ദ​​ഗ്ദരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. അസോസിയേറ്റ് ഡയറക്ടർമാരായ റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ. ജോസഫ് കരികുളം, റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ.ഡോ.മാത്യു ചേന്നാട്ട്, റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ന്യൂറോളജി വിഭാ​ഗം മേധാവി ഡോ.സജേഷ് എസ്.ആർ, ന്യൂറോസർജറി വിഭാ​ഗം മേധാവി ഡോ. സരീഷ് കുമാർ എം.കെ, എമർജൻസി വിഭാ​ഗം മേധാവി ഡോ. ശ്രീജിത്ത് ആർ. നായർ, ന്യൂറോഇന്റർവെൻഷണൽ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോസ് പോൾ ലൂക്കാസ്, ക്രിട്ടിക്കൽകെയർ വിഭാ​ഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാ​ഗം മേധാവി ഡോ.ഷിപ്രരചനസിം​ഗ് വിവിധ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും