വെച്ചൂരിൽ കാറ്റോരം വഴിയോര വിശ്രമ കേന്ദ്രം തുറന്നു
വൈക്കം: വെച്ചൂർ പഞ്ചായത്തിൽ കാറ്റോരം വഴിയോര വിശ്രമ കേന്ദ്രം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിയാണ് കാറ്റോരം എന്നവഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
0:00
/0:15
പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാതയോര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണ് വേരുവള്ളി - അംബികമാർക്കറ്റ് റോഡരുകിൽ കട്ടപ്പുറം ഭാഗത്ത് കാറ്റോരം തുറന്നത്. പദ്ധതിയുടെ ഭാഗമായി പാതയോരത്ത് ഇരിപ്പിടങ്ങളും, അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
Comments ()