Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി

കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി
കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി നടത്തിയ മാർച്ച്

തലയോലപ്പറമ്പ്: മുളക്കുളം-ചന്തപ്പാലം റോഡ് നിർമ്മാണം നിലച്ചതിൽ പ്രതിഷേധിച്ച് പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ തലയോലപ്പറമ്പ് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി മാർച്ചും ധർണ്ണയും നടത്തി.

0:00
/1:28

മുളക്കുളം-ചന്തപ്പാലം- വടയാർ-മുട്ടുചിറ റോഡ് നിർമ്മാണം നടക്കാത്തതിനാൽ മൂന്ന് വർഷത്തിലധികമായി റോഡ് യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. അടിയന്തിരമായി റോഡ് പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്
തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തിയത്.
റോഡിൻ്റെ നിർമ്മാണ ചുമതല നിർവ്വഹിക്കേണ്ട കെ.എസ്.ടി.പി യുടെ കെടുകാര്യസ്ഥതയും സർക്കാരിൻ്റെ അനാസ്ഥയുമാണ് മൂന്ന് വർഷത്തിലേറെയായി ഈ റോഡ് തകർന്നു കിടക്കാൻ കാരണമെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോൺഗ്രസ് ആരോപിച്ചു.
ധർണ്ണാ സമരത്തിൽ തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 28 കിലോമീറ്റർ ദൂരം വരുന്ന ഈ റോഡിന് 112 കോടി രൂപ അനുവദിച്ചിരുന്നു. നാലുവർഷം മുമ്പ് നിർമ്മാണം ആരംഭിച്ചു എങ്കിലും 30 ശതമാനം പണി പോലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കരാർ ഏറ്റെടുത്ത കമ്പനി ഉപേക്ഷിച്ചുപോയി. അച്ചകുറ്റപ്പണികൾക്ക് വേണ്ടി വീണ്ടും ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും റോഡ് നന്നാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ 145 കോടി രൂപ വീണ്ടും അനുവദിച്ചിട്ടുണ്ടെങ്കിലും കരാർ തുക അധികരിച്ചതിനാൽ മന്ത്രിസഭയുടെ പരിഗണനയിലാണ്. പൊൻകുന്നം കെ.എസ്.ടി.പി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എ. ഷെമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തലയോല പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു.പി.വി. പ്രസാദ്, അഡ്വ.ജിരാജ്, കുര്യാക്കോസ് തോട്ടത്തിൽ, ജോസ് വേലിക്കകം, കെ.ഡി. ദേവരാജൻ, വിജയമ്മ ബാബു, എം.ആർ. ഷാജി, സിയാദ് ബഷീർ, മർസൂക്ക് താഹ ,ഷൈൻ പ്രകാശ്, പി.പി. പത്മനന്ദനൻ, വി.ടി. ജയിംസ്, ജോൺ തറപ്പേൽ,ജയേഷ് മാമ്പള്ളി, സി.ജി. ബിനു, സീതു ശശിധരൻ, കെ.കെ. കൃഷ്ണകുമാർ, കെ. ബിനിമോൻ, എസ്. ശ്യാംകുമാർ, മോനു ഹരിദാസ്, വേണുപാലക്കാട്ട്, ടി.പി. അരവിന്ദാക്ഷൻ, സേവ്യർ മൂലക്കുന്ന്, അനിത സുഭാഷ്, സിന്ധു ബിനോയ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും