Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

കെ.പി.എം.എസ് സംഘടനകൾ ഒന്നിക്കുന്നു

കെ.പി.എം.എസ് സംഘടനകൾ ഒന്നിക്കുന്നു

വൈക്കം: സംസ്ഥാനത്ത് ഭിന്നിച്ചുനിന്ന കെ.പി.എം.എസ് സംഘടനകൾ ഒന്നിക്കുന്നു. ഇതിൻ്റെ തുടക്കമായി പുലയ സമൂഹം കൂടുതലുള്ള വൈക്കത്തെ 51 ശാഖകളും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭിന്നിച്ച് നിന്ന സംഘടനകളുടെ നേതൃത്വം അറിയിച്ചു. ടി.വി. ബാബു നേതൃത്വം നൽകുന്ന സംഘടനയായിരുന്നു ഔദ്യോഗികമായി പ്രവർത്തിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ആറോളം സംഘടനകളാണ് പ്രവർത്തിച്ചിരുന്നത്.

0:00
/1:58

ഈ സംഘടനകളെല്ലാം ഔദ്യോഗിക കെ.പി.എം.എസുമായി ചേർന്ന് പ്രവർത്തിക്കും എന്നാണ് കെ.പി.എം.എസ് ജനറൽ സെക്രട്ടറി കെ.എം തങ്കപ്പൻ, ജില്ലാ സെക്രട്ടറി കെ.പി. ഹരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചത്. പുന്നല , പി.എം. വിനോദ് വിഭാഗം നേതാക്കളും പങ്കെടുത്ത സമ്മേളനം ആയിരുന്നു തീരുമാനം അറിയിച്ചത്. വൈക്കത്തെ 51 ശാഖകളിലും നേതൃത്വത്ത തീരുമാനം വിശദീകരിക്കാൻ പ്രത്യേക യോഗം വിളിക്കും. പുലയ സമൂഹത്തിന് നേട്ടമുണ്ടാക്കാൻ ഭിന്നിച്ച് നിന്ന ഒരു സംഘടനയ്ക്കും കഴിയാത്ത സാഹചര്യത്തിലാണ് മാതൃ സംഘടനയിലേക്ക് മടങ്ങിപ്പോകുന്നതെന്ന് നേതാക്കൾ പറഞ്ഞു. വൈക്കത്ത് അയ്യങ്കാളി ദിനത്തിൽ 5000 പേരെ പങ്കുവെച്ച് വിപുലമായ റാലിയും സമ്മേളനം നടത്തും. 51 ശാഖകളിലും ഓഫീസുകൾ നിർമ്മിച്ച് സമുദായത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കാനാണ് കെപിഎംഎസിന്റെ തീരുമാനം. സംഘടനാ ഭാരവാഹികളായ ഉല്ലല രാജു, വി.കെ രാജപ്പൻ, സി.പി കുഞ്ഞൻ, എം.കെ രാജു, അശോകൻ കല്ലേപ്പള്ളി, ഷാജി ഉല്ലല , ശിവദാസൻ, വിനോദ്, ആർ. പ്രസന്നൻ, രഘുവരൻ, ചിത്രൻ വടക്കേമുറി, ഹാരിഷ് , എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും