കെ.പി.എം.എസ് തലയോലപ്പറമ്പ് യൂണിയൻ ജനറൽ കൗൺസിൽ യോഗം ചേർന്നു

തലയോലപ്പറമ്പ്: കെ.പി.എം.എസ്. തലയോലപ്പറമ്പ് യൂണിയൻ ജനറൽ കൗൺസിൽ യോഗം വടകര സൗത്ത് സാംസ്കാരിക നിലയത്തിൽ സംസ്ഥാന കമ്മറ്റിയംഗം ഇ.കെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് എസ്. പുഷ്പകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ. കൃഷ്ണകുമാർ, മിനി സിബി, ഒ.വി. പ്രദീപ്, ആശ ഫെനിൽ, സി.എ. കേശവൻ, ജമീല ഷാജു, സുധീഷ് മറവൻതുരുത്ത്, രാജൻ ഇറുമ്പയം തുടങ്ങിയവർ സംസാരിച്ചു.