Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

കെ.പി.സി.സി. സാംസ്‌കാര സാഹിതി ഉത്സവ് 2026 ന്റെ പുസ്തക വണ്ടിയുടെ പ്രയാണം പുറപ്പെട്ടു

കെ.പി.സി.സി. സാംസ്‌കാര സാഹിതി ഉത്സവ് 2026 ന്റെ പുസ്തക വണ്ടിയുടെ പ്രയാണം പുറപ്പെട്ടു
ഉത്സവ് 2026 ന്റെ ഭാഗമായുള്ള ജില്ലാ വിളംബര ജാഥയുടെ പ്രയാണം വൈക്കത്ത് എന്‍.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.പി.സി.സിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സാംസ്‌കാരിക സാഹിതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് 12 മുതല്‍ 17 വരെ നടത്തുന്ന ഉത്സവ് 2026 ലേക്കുള്ള പുസ്തക വണ്ടിയുടെയും, വിളംബര ജാഥയുടെയും പ്രയാണം തിങ്കളാഴ്ച രാവിലെ വൈക്കത്ത് നിന്ന് പുറപ്പെട്ടു. ജില്ലയിലെ 9 നിയോജ കമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പര്യടനം. എം.കെ. ഷമീര്‍ ക്യാപ്റ്റനായുള്ള പര്യടന പരിപാടി കച്ചേരിക്കവലയില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വായനയിലേയ്ക്ക് ജനങ്ങളെ തിരിച്ചുകൊണ്ടുവരികയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം. രഘു, നേതാക്കളായ മോഹന്‍ ഡി. ബാബു, പി.ഡി. ഉണ്ണി, എം.കെ. ഷിബു, ബി. അനില്‍ കുമാര്‍, അബ്ദുള്‍ സലാം റാവൂത്തര്‍, ടിഫാന ബഷീര്‍, സോണി സണ്ണി, എ. സനീഷ് കുമാര്‍, ഗിരിജ നായര്‍, അനൂപ്, റോബിന്‍ ജേക്കബ്, ഗോപാലകൃഷ്ണന്‍, അന്‍വര്‍ പുളിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും