കേരള അല്ല സംസ്ഥാനം ഇനി കേരളം എന്നറിയപ്പെടും
തിരുവനന്തപുരം: കേരള അല്ല സംസ്ഥാനം ഇനി കേരളം എന്നറിയപ്പെടും. സംസ്ഥാനത്തിൻ്റെ പേരുമാറ്റത്തിന് കേന്ദ്ര അംഗീകാരം. പേരുമാറ്റ നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. ബിൽ രാഷ്ട്രപതി നിയമസഭയ്ക്ക് അയക്കും. മറുപടിക്ക് ശേഷം കേന്ദ്രം തുടർനടപടികൾ എടുക്കും. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ പേര് ഭേദഗതി ചെയ്യും.