കേരള എൻ.ജി.ഒ. യൂണിയൻ പെൻ ഡൗൺ സമരം നടത്തി
വൈക്കം: മോട്ടോർ വാഹനവകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ റേഷ്യോ വെട്ടിക്കുറച്ച സ്പെഷ്യൽ റൂൾ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ പെൻ ഡൗൺ സമരം നടത്തി. വൈക്കം സബ് റീജണൽ ട്രാൻസ്പോർട്ട് ആഫീസിന് മുന്നിൽ നടന്ന സമരം കേരള എൻ.ജി.ഒ യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനൻ ഉദ്ഘാടനം ചെയ്തു.