കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാ സമ്മേളനം
വൈക്കം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാ സമ്മേളനം മൂത്തേടത്തു കാവ് കയർ സംഘം ഹാളിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വി.കെ. ശ്രീകുമാർ,
രമ്യ തങ്കപ്പൻ, സി.എസ്. ശ്രീകുമാർ,
എ.ആർ സാബു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ
ടി.ജി. പ്രേംനാഥ് അനുശോചന പ്രമേയവും
എം.എസ് രാജേഷ് റിപ്പോർട്ടും, ടി.കെ സുവർണൻ കണക്കും, സംഘടന രേഖ അവതരണം ആർ. സനൽകുമാറും
ഭാവി പ്രവർത്തന രേഖ കെ. രാജനും അവതരിപ്പിച്ചു. പുതിയ പ്രസിഡൻ്റായി
ടി.ജി. പ്രേംനാഥിനേയും, സെക്രട്ടറിയായി
സുനിത ശ്രീകുമാറിനേയും, ട്രഷററായി
ടി.കെ. സുവർണനേയും തിരഞ്ഞെടുത്തു.
Comments ()