കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം
വൈക്കം: കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉദയനാപുരം മണ്ഡലത്തിന്റെ 41-ാമത് വാര്‍ഷിക സമ്മേളനവും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലീല അക്കരപ്പാടം അദ്ധൃഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാല്‍ നവാഗതരെ സ്വീകരിക്കല്‍ നടത്തി, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ഡി. പ്രകാശന്‍ മുഖൃ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഗിരിജ ജോജി, സംസ്ഥാന കമ്മറ്റി അംഗം എം.കെ. ശ്രീരാമചന്ദ്രന്‍, സെക്രട്ടറി സി. ഉത്തമന്‍, ട്രഷറര്‍ പി.ആര്‍. ശശിധരകുമാര്‍, അക്കരപ്പാടം ശശി, പി.ഡി. ജോര്‍ജ്ജ്, സി. സുരേഷ്‌കുമാര്‍, കെ. വിജയന്‍, കെ.കെ. രാജു, ബി.ഐ. പ്രദീപ്കുമാര്‍, ഇടവട്ടം ജയകുമാര്‍, സി. അജയകുമാര്‍, ഗീത കാലാക്കല്‍, കെ.എല്‍. സരസ്വതി അമ്മ, നിര്‍മ്മലദാസ്, പി.എസ്. ശ്രീവല്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു.