Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കേരളത്തിലേത് പറഞ്ഞതെല്ലാം നടപ്പിലാക്കിയ സര്‍ക്കാര്‍: വി.എന്‍ വാസവന്‍

കേരളത്തിലേത് പറഞ്ഞതെല്ലാം നടപ്പിലാക്കിയ സര്‍ക്കാര്‍: വി.എന്‍ വാസവന്‍
എല്‍.ഡി.എഫ് വൈക്കം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വര്‍ഗീയ കലാപങ്ങളില്ലാത്ത കേരളത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് എല്‍ഡിഎഫിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയം ആണ്. മതേതര നിലപാടുകളും, മനുഷ്യ സാഹോദര്യവും കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എല്‍.ഡി.എഫ് എന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. എല്‍ഡിഎഫ് വൈക്കം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ കുറ്റം പറഞ്ഞല്ല ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും നന്മകള്‍ പറഞ്ഞാണ് വോട്ട് പിടിക്കേണ്ടത്. പറഞ്ഞതെല്ലാം നടപ്പിലാക്കിയ സര്‍ക്കാരാണ് എല്‍.ഡി.എഫിന്റേത്. മലയോര ഹൈവേ, തീരദേശ ഹൈവേ, കൊച്ചി മെട്രോ, കുതിരാന്‍ ചുരം, താമരശ്ശേരി ചുരം, വിഴിഞ്ഞം തുറമുഖം, പെരുമ്പളം പാലം, വയനാട് തുരങ്കപാത, മേല്‍പാലങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് ആരംഭിച്ചതും പൂര്‍ത്തീകരിച്ചതും. എണ്ണിയാലൊടുങ്ങാത്ത ക്ഷേമൈശ്വര്യങ്ങള്‍ നടപ്പാക്കിയ ഈ സര്‍ക്കാരിന്റെ തുടര്‍ച്ചയും അതുവഴി വികസിത കേരളവും ഉറപ്പു വരുത്താന്‍ ജാഗ്രതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് വി.എന്‍ വാസവന്‍ അഭ്യര്‍ത്ഥിച്ചു.
വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ ശശിധരന്‍, അഡ്വ. വി.കെ സന്തോഷ് കുമാര്‍, അഡ്വ. വി.ബി ബിനു, ജോണ്‍ വി. ജോസഫ്, ആര്‍. സുശീലന്‍, ടി.എന്‍ രമേശന്‍, സി.കെ ആശ എം.എല്‍.എ, ഇ.എന്‍ ദാസപ്പന്‍, കെ. ശെല്‍വരാജ്, ഡോ. സി.എം കുസുമന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ടി.വി ബേബി, ലൂക്ക് മാത്യു, പി. ശശിധരന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, എബ്രഹാം പഴയകടവന്‍, പി. അമ്മിണിക്കുട്ടന്‍, ജോസി ജെയിംസ്, കെ.കെ രാജു, എം.കെ ദിലീപ്, ജയകുമാര്‍, സാബു പി മണലൊടി, എം.ഡി ബാബുരാജ്, റെജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.