Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

കേശദാനയജ്ഞം നടന്നു

കേശദാനയജ്ഞം നടന്നു
തലയോലപ്പറമ്പിൽ നടന്ന കേശദാനയജ്ഞം

തലയോലപ്പറമ്പ്: ലോക ക്യാൻസർ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയും തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗവും ചേർന്ന് സംഘടിപ്പിച്ച കേശദാനയജ്ഞം നടന്നു.

0:00
/1:55

63 വയസുള്ള ചിന്നമ്മ ഉമ്മാംകുന്ന് മുതൽ 9 വയസുകാരി സിയ അജോ വരെയുള്ള മുപ്പതിലേറെ പേർ പരിപാടിയിൽ കേശദാനം നടത്തി. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാൻസർ രോഗത്തെ ചികിത്സയിലൂടേയും ഇച്ഛാശക്തിയിലൂടേയും അതിജീവിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള നന്മപ്രവൃത്തികൾ സഹായകമാകുമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. ജീവിത, ഭക്ഷണ ശൈലികൾ ക്രമീകരിച്ച് കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനൊപ്പം രോഗബാധിതർക്ക് ചികിത്സയും അതിജീവനത്തിനുള്ള സാമൂഹ്യ പിന്തുണയും ഉറപ്പാക്കുവാൻ സമൂഹത്തിനു കടമയുണ്ടെന്നും മോൻസ് പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. കാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെടുന്നവർക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനാണ് സഹൃദയ കേശദാനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ കേശദാന ജ്ഞം സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് ഇടവക സഹവികാരി ഫാദർആൽജോ കളപ്പുരയ്ക്കൽ മുഖ്യസന്ദേശം നൽകി. പള്ളി കൈക്കാരൻ തങ്കച്ചൻ കളമ്പുകാട്ട്, ഗ്രാമപഞ്ചായത്തംഗം ശില്പ സാജു, വിശ്വാസപരിശീലന വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും