കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

വൈക്കം: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മറവൻതുരുത്ത് കടൂക്കര കരിയിൽചിറ വീട്ടിൽ പരേതനായ സോമൻ, കുമാരി ദമ്പതികളുടെ മകൻ കെ.എസ്. ബിജു (47) ആണ് മരിച്ചത്. മറവൻതുരുത്ത് കടൂക്കരയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വീടിന് സമീപത്തുള്ള ബന്ധുവിൻ്റെ വീടിൻ്റെ കോൺക്രീറ്റിംഗ് പണിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സഹപ്രവർത്തകരും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വി.വി. കവിത. മക്കൾ: അനന്തു. കെ ബിജു, അർജുൻ. കെ ബിജു (ഇരുവരും വിദാർഥികൾ). നാളെ ഉച്ചയ്ക്ക് 2 ന്.