Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

കിസാൻ സർവീസ് സൊസൈറ്റിയുടെ മണ്ണിന്റെ മകൾ പദ്ധതി

കിസാൻ സർവീസ് സൊസൈറ്റിയുടെ മണ്ണിന്റെ മകൾ പദ്ധതി
കെ.എസ്.എസ് നടപ്പിലാക്കുന്ന മണ്ണിന്റെ മകൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വനിതാ ദിന ആഘോഷങ്ങളും മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: അന്താരാഷ്ട്ര വനിതാ കർഷക വർഷത്തോടനു ബന്ധിച്ച് കെ.എസ്.എസ് നടപ്പിലാക്കുന്ന മണ്ണിന്റെ മകൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വനിതാ ദിന ആഘോഷങ്ങളും കെ.എസ്.എസ് മീനച്ചിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. മീനച്ചിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി നൂറിലധികം വനിതകൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ
കെ.എസ്.എസ് സംസ്ഥാന വനിതാ പ്രസിഡണ്ട് ആനി ജബ് രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കൻതോട്ടം പദ്ധതി വിശദീകരണം നടത്തി. മീനച്ചിൽ കൃഷിഭവൻ കൃഷി ഓഫീസർ രമ്യ ആർ.എ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ല സെക്രട്ടറി ഫിലിപ്പ് ജോണിന്റെ നേതൃത്വത്തിൽ കാർഷിക ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച വനിത കർഷകരെയും വനിത നേതാക്കന്മാരെയും പൊതുസമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിജയകുമാരി, എം.എസ്. ജോസ് ജോസഫ് തറപ്പേൽ, ചീഫ് കോർഡിനേറ്റർ സാലിയമ്മ സെബാസ്റ്റ്യൻ, ഡോ. കെസിയ സോയി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ജയിംസ് വടക്കന്റെ "അഭിമാനിയായ കർഷകൻ" എന്ന പുസ്തകം സൗജന്യമായി വിതരണം ചെയ്തു. പൊതുസമ്മേളനത്തോട് അനുബന്ധിച്ച് കെ.എസ്.എസ് അകലകുന്നം യൂണിറ്റിന്റെ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയും നടത്തി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും