Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

കലാസാഹിത്യ സാംസ്കാരിക വേദി രൂപീകരിച്ചു

കലാസാഹിത്യ സാംസ്കാരിക വേദി രൂപീകരിച്ചു
കലാസാഹിത്യ സാംസ്കാരിക വേദി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കത്തെ പൗരാണിക ഗ്രാമമായ ടി.വി പുരത്ത് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കലാസാഹിത്യ സാംസ്കാരിക വേദി രൂപീകരിച്ചു. പാലാ നാരായണൻ നായർ, ഓംചേരി എൻ.എൻ. പിള്ള തുടങ്ങിയ ലോകപ്രശസ്തരായ സാഹിത്യകാരന്മാരുടെ സ്വന്തം ഗ്രാമം കൂടിയാണ് ടി.വി. പുരം. നിരവധിയായ കലാകാരന്മാരും സാഹിത്യകാരന്മാരും ഇന്നും ഈ നാടിന്റെ അഭിമാനമായുണ്ട്. ഈ നാടിന്റെ രാഷ്ട്രീയ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് കലാസാഹിത്യ സാംസ്കാരിക വേദിക്ക് രൂപം കൊടുത്തത്. കല സാഹിത്യ സാംസ്കാരിക രംഗത്തെ ഒത്തുചേരലുകൾ നാടിന്റെ വികസന പ്രക്രിയയിലും മഹത്തരമാവും എന്നാണ് കണക്ക് കൂട്ടൽ പുതിയകാലത്തെ സാംസ്കാരിക ജീർണ്ണതയ്ക്ക് എതിരെയുള്ള പോരാട്ടവും കൂടിയാവും ഈ കൂട്ടായ്മ.

ടി.വി. പുരം ഗ്രാമപഞ്ചായത്തിൽ ചേർന്ന രൂപീകരണയോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, മെമ്പർമാരായ വി.കെ. ശ്രീകുമാർ, കവിത റെജി, ദീപാ ബിജു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന തോമസ്, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ എം.എസ്. രാമചന്ദ്രൻ, ഇ.എൻ. സാലി മോൻ, ടി.എസ്. അമൃതനാഥ് എന്നിവർ സംബന്ധിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും