കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപെട്ട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി
വൈക്കം: ബാറുകളുടെ സമയം നീട്ടിയ നടപടി പിന്‍വലിക്കുക, കള്ള്ഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുക, കള്ള് ചെത്ത് വ്യവസായത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.എന്‍. രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ ഡി. രഞ്ജിത് കുമാര്‍, എം.ഡി. ബാബുരാജ്, കെ.ഡി. വിശ്വനാഥന്‍, പി.ജി. ത്രിഗുണസെന്‍, പി.ആര്‍. ശശി, കെ.എ. രവീന്ദ്രന്‍, സാബു പി. മണലോടി എന്നിവര്‍ പ്രസംഗിച്ചു.