Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

കല്ലറ പൊലീസ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി

കല്ലറ പൊലീസ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി
കല്ലറയിൽ നിർമ്മാണം പൂർത്തിയായ പോലീസ് സ്റ്റേഷൻ

​എസ്. സതീഷ്കുമാർ

വൈക്കം: കല്ലറയിലെ പൊലീസ് സ്‌റ്റേഷൻ നിർമാണം പൂർത്തിയായി. കുറവിലങ്ങാട് ചേർത്തല മിനി ഹൈവേക്ക് അരികിൽ ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷൻ. പോലീസ് സ്‌റ്റേഷനായി 30 സെന്റ് സ്ഥലവും 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും കല്ലറ ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-2020 പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 33.66 ലക്ഷം വിനിയോഗിച്ചാണ് രണ്ടുനിലകെട്ടിടം നിർമിച്ചത്. ഒരു നിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1500 അടി കൂട്ടിച്ചേർത്താണ് കെട്ടിടം വിപുലമാക്കിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർ, സബ് ഇൻസ്‌പെക്ടർ എന്നിവരുടെ മുറികൾ, ഓഫിസ് മുറികൾ, വിശ്രമ മുറി, ലോക്കപ്പ്, തൊണ്ടി മുതൽ സൂക്ഷിക്കുന്നതിനുളള മുറി, ശുചിമുറികൾ എന്നിവയടക്കമുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി. കെട്ടിടം വിപുലീകരിക്കുന്നതിനും സ്‌റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും സി.കെ. ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 36.50 ലക്ഷം രൂപ അനുവദിച്ചിരുന്നു. വൈക്കം, കടുത്തുരുത്തി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ സ്‌റ്റേഷൻ നിലവിൽ വരുന്നത്. എന്നാൽ പേര് കല്ലറ പോലീസ് സ്‌റ്റേഷൻ എന്നാക്കുന്നതിനും അതിർത്തി നിർണയത്തിനുമായി ഗസറ്റ് വിജ്ഞാപന നടപടികൾ ഇനി പൂർത്തിയാകണം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും