Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

കലയാട്ടം-2026 ന് സമാപനമായി

കലയാട്ടം-2026 ന് സമാപനമായി
കലയാട്ടം-2026 സമാപനചടങ്ങുകൾ മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയൻ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവ.യു.പി.എസ് മറവന്തുരുത്തിലെ 116 ആം വാർഷിക ആഘോഷമായ 'കലയാട്ടം-2026' ന് സമാപനമായി. സ്കൂൾ വാർഷിക ആഘോഷത്തിന്റെ സമാപനചടങ്ങുകൾ മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.സി തങ്കരാജ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമാ ബിനു, വാർഡ് മെമ്പർമാർ ആയ വനജ അനിൽകുമാർ, അഞ്ജു പി.എസ്, ബിന്ദു സുനിൽ, മല്ലികാ രമേശൻ, എന്നിവരും എസ്.എം.സി ചെയർമാൻ ആർ. ഗിരിമോൻ, എം.പി.ടി.എ പ്രസിഡന്റ്‌ സൗദാ നവാസ് എന്നിവരും ആശംസകൾ നേർന്നു. അദ്ധ്യപകനായ ബോബി ജോസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് മരങ്ങോലിൽ മറിയം മത്തായി ചാരിറ്റബിൾ ട്രസ്റ്റിന്റെ മെഡലുകളും ഷീൽഡുകളും വിതരണം ചെയ്തു. എൻഡോമെന്റുകളുടെ വിതരണവും ഉണ്ടായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി.ടി.എ പ്രസിഡന്റ്‌ അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റർ സി.പി. പ്രമോദ് സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ്‌ വി.പി ജയകുമാർ നന്ദിയും പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും