|
Loading Weather...
Follow Us:
BREAKING

കനത്ത മഴയിൽ റോഡ് ഒലിച്ചു പോയി

കനത്ത മഴയിൽ റോഡ് ഒലിച്ചു പോയി
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുല്ലന്‍പ്ലായി-സ്രാംകുഴി റോഡ് ഒലിച്ചു പോയ നിലയിൽ

എസ്. സതീഷ്കുമാർ

വെളളൂർ: കുത്തിപ്പൊളിച്ചിട്ട റോഡ് കനത്ത മഴയില്‍ ഒലിച്ചു പോയി. ശനിയാഴ്ചയാണ് വൈകിട്ട് പെയ്ത കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയത്. വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുല്ലന്‍പ്ലായി-സ്രാംകുഴി റോഡിനാണ് ഈ ദുരവസ്ഥ. ടാറിങ് ജോലികള്‍ക്കായി ഒരു മാസം മുമ്പാണ് റോഡ് കാല്‍നട യാത്രപോലും ദുസ്സഹമായ രീതിയില്‍ കുത്തിപ്പൊളിച്ചിട്ടത്. നിര്‍മാണം നടക്കാത്തത് നാട്ടുകാർ പഞ്ചായത്ത് ഓാഫീസില്‍ പരാതി അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് പരാതി റോഡ് കുത്തിപ്പൊളിച്ചിട്ടതോടെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള മാര്‍ഗവും അടഞ്ഞു. വയോധികള്‍ ഉള്‍പ്പെടെ നിരവധി രോഗികളും ഇതുമൂലം ബുദ്ധിമുട്ടിലായിരുന്നു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വെള്ളൂര്‍, മേവെള്ളൂര്‍, വട്ടപ്പാറ, കെ.പി.പി.എല്‍, കെ.ആര്‍.എല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രയും മുടങ്ങി. കരാറുകാരന്റെ അനാസ്ഥ മൂലം കുത്തിപ്പൊളിച്ചിട്ട റോഡ് കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയതോടെ പ്രദേശവാസികൾക്ക് ദുരിതവുമേറി. എത്രയും വേഗം റോഡ് നിര്‍മാണം നടത്തി ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.