Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി വൈക്കം ബീച്ചിൽ റേഡിയോ സംഗീതം ഉയർന്നുകേൾക്കും നാട്ടുകാരുടെ നടുവൊടിച്ച് വൈക്കം ആയുർവ്വേദ ആശുപത്രി റോഡ്: നഗരസഭയിൽ പഴിചാരൽ തുടരുന്നു നിറപുത്തരി ചടങ്ങ് ഭക്തിസാന്ദ്രമായി മഴക്കെടുതി 15 മരണം ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം: ജില്ലാ കളക്ടര്‍ ജില്ലയിൽ 71 ക്യാമ്പുകളിലായി 1,678 പേർ കൂടുതൽ കുടുംബങ്ങൾ എത്തുന്നു... കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
|
Loading Weather...
Follow Us:

ചടയമംഗലത്ത് ഹോട്ടലുടമയെ മുൻ ജീവനക്കാരൻ കുത്തിക്കൊന്നു

ചടയമംഗലത്ത് ഹോട്ടലുടമയെ മുൻ ജീവനക്കാരൻ കുത്തിക്കൊന്നു

കൊല്ലം: ചടയമംഗലം നിലമേല്‍ സ്വദേശിയും സ്‌പൈസി ഹോട്ടല്‍ ഉടമയുമായ സക്കീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാൻ ശ്രമിച്ച കാസർകോട് സ്വദേശി ഇർഷാദിനെ പൊലീസ് പിടികൂടി. സക്കീറിന്റെ ഹോട്ടലില്‍ ദീർഘകാലമായി ജോലി ചെയ്തിരുന്നയാളാണ് ഇർഷാദ്. മുൻപ് ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് മൂന്ന് മാസം മുൻപ് ഇർഷാദിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നീട് സക്കീറിന് പങ്കാളിത്തമുള്ള മറ്റൊരു ഹോട്ടലില്‍ ജ്യൂസ് മേക്കറായി ഇർഷാദ് വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ഇർഷാദ് വീണ്ടും ജോലിയില്‍ പ്രവേശിച്ച വിവരം അറിഞ്ഞ സക്കീർ ഹോട്ടലിലെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ഇർഷാദ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് സക്കീറിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ സക്കീറിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ നിലവില്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും