കൊല്ലത്തും തിരൂരിലും വൻ കഞ്ചാവ് വേട്ട
കൊല്ലം: കൊല്ലത്ത് കാറിൽ കടത്തിക്കൊണ്ട് വന്ന 6 കിലോയിലധികം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. അയത്തിൽ സ്വദേശി അൽഷാദ്. എസ് (33) ആണ് പിടിയിലായത്. കൊല്ലം എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ബിനുലാൽ, ഷഹാലുദ്ധീൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ജ്യോതി ടി.ആർ, അനീഷ് കുമാർ, ഷെഫീഖ്. ബി, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ഗോകുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.
തിരൂരിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.39 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിലായി. അഹൂദ് അലി ഖാസി, പ്രസൻജിത് ദാസ് എന്നിവരാണ് പിടിയിലായത്. തിരൂർ എക്സൈസ് റേഞ്ചു ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ