Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന്

എസ്. സതീഷ്കുമാർ

വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന്

വൈക്കം നിയമസഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ വൈക്കംവാർത്തയോട്...

വൈക്കം: വൈക്കത്ത് ത്രികോണമത്സര പ്രതീതി ഉയർത്തി മുന്നണി സ്ഥാനാർത്ഥികൾ ചൂടേറിയ പ്രചരണം തുടരുകയാണ്. വികസന വാഗ്ദാനങ്ങൾ ഏറെ നൽകിയാണ് സ്ഥാനാർത്ഥികളുടെ പ്രചാരണം. മൂന്ന് മുന്നണികളുടേയും  സ്ഥാനാർത്ഥികൾ തങ്ങൾ വൈക്കത്ത് നടപ്പാക്കാൻ ലക്ഷ്യമിടുന്ന  വികസന പദ്ധതികളെക്കുറിച്ച്  വൈക്കം വാർത്തയോട് പറയുന്നു.

പി. പ്രദീപ് (എൽ.ഡി.എഫ്)

◼️സി.കെ. ആശ എം.എൽ.എയുടെ കാലത്ത് നടപ്പാക്കി വന്നിരുന്ന വൈക്കം വെച്ചൂർ റോഡ്, ആശുപത്രി കെട്ടിടം നിർമ്മാണം, നേരെ കടവ് - മാക്കേ കടവ് പാലം എന്നിവ പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതാണ് ആദ്യ ലക്ഷ്യം.

◼️ഉൾനാടൻ വാട്ടർ ടൂറിസം രംഗത്ത് ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ നടപ്പാക്കും.

◼️പരമ്പരാഗത വ്യവസായങ്ങളായ കയർ, തഴപ്പായ, കള്ളുചെത്ത് വ്യവസായം തുടങ്ങിയവയെ സംരക്ഷിക്കാനുള്ള നടപടി. 

◼️വൈക്കത്തെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

◼️കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുന്നതിനോടൊപ്പം വൈക്കം കുടിവെള്ള പദ്ധതിയുടെ ശേഷി വർദ്ധിപ്പിച്ച് വിതരണ സംവിധാനം മെച്ചപ്പെടുത്തും.

കെ. അജിത്ത്(എൻ.ഡി.എ)

◼️വൈക്കം മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് തീർത്ഥാടക ടൂറിസം പദ്ധതി നടപ്പാക്കും. 

◼️കുമരവുമായി ബന്ധപ്പെടുത്തി ടൂറിസം ഹബ്ബ് നടപ്പാക്കും. 

◼️പ്രഖ്യാപിക്കപ്പെട്ടിട്ട് നടക്കാതെ പോയ വേമ്പനാട്ടുകായലിലെ നടരാജ പ്രതിമ  യഥാർത്ഥ്യമാക്കും.

◼️വെള്ളൂരിലെ കെ.പി.പി.എൽ സ്ഥലത്ത് സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ എയിംസ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

◼️വൈക്കം സർക്കാർ ആശുപത്രിയിൽ ഒരു വർഷത്തിനകം കാർഡിയാക് യൂണിറ്റ് സ്ഥാപിക്കും.

◼️തീരദേശ മേഖലകളിൽ അടക്കമുള്ള കുടിവെള്ള പ്രശ്നത്തിൻ്റെ പരിഹരിക്കാൻ വൻകിട പദ്ധതിയാണ് ലക്ഷ്യം.

◼️കായലിലെ ഉപ്പുവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനുള്ള പദ്ധതി നടപ്പാക്കും.

◼️കാർഷിക മേഖലയിലെ മടവീഴ്ച ഒഴിവാക്കാൻ ഇടത്തോടും കായലും ആഴം കൂട്ടുന്ന പദ്ധതിയും ലക്ഷ്യമിടുന്നു.  

◼️പത്മഭൂഷൺ മമ്മൂട്ടിയുടെ പേരിൽ എ.ഐ. ഇൻസ്റ്റ്യൂട്ട് വൈക്കത്ത് സ്ഥാപിക്കും.

കെ. ബിനിമോൻ (യു.ഡി.എഫ്)

◼️വൈക്കത്ത് പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കും. ജനങ്ങളുടെ ആവശ്യം പരിഗണിച്ചുള്ള വികസന പദ്ധതികൾക്ക് മുൻഗണന നൽകും. 

◼️ടൂറിസം മേഖലയിലെ സാധ്യതകൾ  പ്രാദേശിക വികസനം ലക്ഷ്യമിട്ട് സാധാരണക്കാർക്ക് തൊഴിൽ സാധ്യതയും സൃഷ്ടിക്കുന്ന രീതിയിൽ നടപ്പാക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും