|
Loading Weather...
Follow Us:
BREAKING

കോഴിക്കോട് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് കാരൻ പിടിയിലായി. 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദിയുമായി കോഴിക്കോട് കൊയിലാണ്ടി കടലൂര്‍ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെയാണ് (32) പൊലീസ് അറസ്റ്റ് ചെയ്തത്. തിമിംഗല ഛര്‍ദ്ദിയെന്നറിയപ്പെടുന്ന ആംബര്‍ഗ്രീസില്‍ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത പ്രത്യേക തരത്തിലുള്ള ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നതാണ്. അതിനാലാണ് അന്താരാഷ്ട്ര വിപണിയില്‍ ഇതിന് കോടികള്‍ വിലയുള്ളത്. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.