Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

കോടതിവളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

കോടതിവളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി
കോടതി വളപ്പിലെ പച്ചക്കറി കൃഷിക്ക് വൈക്കം ജുഡീഷ്യൽ മജിസ്ട്രേറ്റ് അർച്ചന കെ. ബാബു ആദ്യ തൈ നട്ട് തുടക്കം കുറിക്കുന്നു

വൈക്കം: ജൈവ സമൃദ്ധി 2026 എന്ന കൃഷിവകുപ്പ് പദ്ധതിയിൽ വൈക്കം കോടതിവളപ്പിൽ പച്ചക്കറികൃഷിക്ക് തുടക്കമായി. കാടുപിടിച്ചു കിടന്ന വൈക്കം കോടതി വളപ്പിലെ സൂര്യപ്രകാശം കിട്ടുന്ന ഭാഗം വൃത്തിയാക്കിയാണ് പച്ചക്കറി തൈകൾ നട്ടത്. വൈക്കം ജുഡീഷ്യൽ മജിസ്ട്രേറ്റ് അർച്ചന കെ. ബാബുവാണ് ആദ്യ തൈ നട്ട് കൃഷിക്ക് തുടക്കം
കുറിച്ചത്.

0:00
/1:27

വൈക്കം ന്യായാലയത്തിലെ ന്യായാധികാരി കെ.എം. ദേവികയും പച്ചക്കറി തൈ നട്ടു. ഗ്രോ ബാഗുകളിലാണ് തുടക്കത്തിൽ തൈകൾ നട്ടത്. കോട്ടയം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും വൈക്കം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖത്തിൽ വൈക്കം കൃഷി ഭവന്റെ പിന്തുണയോടു കൂടിയാണ് കൃഷിക്ക് തുടക്കമിട്ടത്. ലീഗൽസർവീസ് കമ്മിറ്റിയിലെ പാരാലീഗൽ വോളണ്ടിയർമാരും, അഭിഭാഷകരും അടങ്ങുന്ന ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. വൈക്കം ബാർ അസോസിയേഷൻ പ്രസിഡൻ്റ് മധു കെ. എബ്രഹാം, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിനു ചന്ദ്രബോസ്, ബാർ അസോസിയേഷൻ സെക്രട്ടറി എം.ജി.രഞ്ജിത്ത്, കൃഷി ഓഫീസർ ഇൻ ചാർജ്ജ് മെയ്സൺ മുരളി, ടി.എൽ.സി സെക്രട്ടറി അനു ജോൺ പി.എൽ. വി. സോമൻ പിള്ള എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും