കോട്ടയം ജില്ലാ ജൂനിയര്‍ ഹോക്കി ടീം മികവിന്റെ പാതയിൽ

വൈക്കം: മതിയായ പരിശീലന സൗകര്യങ്ങള്‍ ഇല്ലാതെ പ്രതികൂല സാഹചരൃങ്ങളോടു പൊരുതി മികവ് നേടിയ കോട്ടയം റവനൃൂ ജില്ല ജൂനിയര്‍ ഹോക്കി ടീം കായിക രംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നെയ്യുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന സംസ്ഥാന ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കൃാപ്റ്റന്‍ വി. ഉത്തര നയിച്ച ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടി.വി. പുരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് വി. ഉത്തര. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു 14 ജില്ലകള്‍ പങ്കെടുത്ത സംസ്ഥാന ചാമ്പൃന്‍ഷിപ്പില്‍ വി. ഉത്തര നയിച്ച കോട്ടയം ടീം അഞ്ചാം സ്ഥാനം നേടി മികവ് പുലര്‍ത്തി. കായിക അധൃാപകനായ ജോമോന്‍ ജോക്കപ്പിന്റെ ശിക്ഷണത്തിലാണ് എട്ട് സ്‌കൂളികളിലെ വിദൃാര്‍ത്ഥിനികള്‍ ഹോക്കിയില്‍ പരിശീലനം നേടിയത്. ഉഴവൂര്‍ ഒ.എല്‍.എല്‍.എച്ച്.എസ്.എസ്സിലെ ദേശീയ താരം അന്‍ഷ ഷാജന്‍, ടി.വി. പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉത്തര വി, നന്ദിത ബിനു, അനുശ്രീ കെ.ആര്‍, അനാമിക എസ്. അഭിലാഷ്, വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശിവഗംഗ, അനുശ്രീ ആര്‍, ശ്രീവിദ്യ വി., കീര്‍ത്തി വിജിത്ത്, ശിവഭദ്ര, തലയോലപറമ്പ് എ.ജെ. ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അമയ രതീഷ്, മിസ്രിയ മാഹിന്‍, ഷിഫ ഫാത്തിമ എം.കെ., മിസ്രിയ പി.എസ്., ശ്രീപത്മ അഭിരാജ് എന്നിവരണ് ജില്ലാ ടീം അംഗങ്ങള്‍.