Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

കൊട്ടാരപ്പള്ളി ആശ്രമ ദേവാലയത്തില്‍ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

കൊട്ടാരപ്പള്ളി ആശ്രമ ദേവാലയത്തില്‍ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി
കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് മാര്‍ ആന്റണി കരിയില്‍ കൊടിയേറ്റുന്നു

വൈക്കം: കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് വൈകിട്ട് മാര്‍ ആന്റണി കരിയില്‍ കൊടിയേറ്റി. വികാരി ഫാദര്‍ സിബിന്‍ പെരിയപ്പാടന്‍, സഹ വികാരി ഫാദര്‍ പീറ്റര്‍ നെടുങ്ങാടന്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. കൊടിയേറ്റിനു മുന്നോടിയായി നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാദര്‍ മാത്യൂസ് മുകാല മുഖ്യ കാര്‍മ്മികനായിരുന്നു. നാളെ വേസ്പര ദിനം ആചരിക്കും. വൈകിട്ട് 5 ന് നടക്കുന്ന വേസ്പര ചടങ്ങുകള്‍ക്ക് ഫാദര്‍ ഫ്രെഡി കോട്ടൂര്‍, ഫാദര്‍ സുരേഷ് റോക്കി മല്‍പ്പാടന്‍ എന്നിവര്‍ കാര്‍മ്മികരാകും. തുടര്‍ന്ന് പ്രദക്ഷിണവും വെടിക്കെട്ടും നടക്കും. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ഫിനില്‍ ഏഴാരത്ത്, ഫാദര്‍ ജെസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരാകും. തുടര്‍ന്ന് പ്രദക്ഷിണവും സംഗീത കലാവിരുന്നും നടക്കും. കൊടിയേറ്റ് ചടങ്ങിന് വികാരി ഫാദര്‍ സിബിന്‍ പെരിയപ്പാടന്‍, ഫാദര്‍ പീറ്റര്‍ നെടുങ്ങാടന്‍, വൈസ് ചെയര്‍മാന്‍ ജോസഫ് മരോട്ടിക്കരി, ട്രസ്റ്റിമാരായ സെബാസ്റ്റിയന്‍ പെരിങ്ങേലിച്ചിറ, റോയി ഇടയ്ക്കാട്ടുതറ, കണ്‍വീനര്‍ സജിമോന്‍ മാനന്തിക്കരി എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും