Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ പൂരം നക്ഷത്ര മഹോത്സവം

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം നക്ഷത്ര മഹോത്സവം 29 മുതല്‍ ഫെബ്രുവരി 4 വരെ ആഘോഷിക്കും. ഉത്സവത്തിന്റെ സമാരംഭം കുറിച്ച് പള്ളിവാളില്‍ കാപ്പു കെട്ട് നാളെ രാവിലെ നടക്കും. കൊടിയേറി ഉത്സവം തുടങ്ങുന്നതിനു പകരം പള്ളിവാളില്‍ കാപ്പു കെട്ടി ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. നാളെ രാവിലെ 10 നും 11 നും ഇടയ്ക്കുള്ള സമയത്ത് ക്ഷേത്ര തിരുനടയില്‍ തന്ത്രി കാശാങ്കോടത്ത് നാരായണന്‍ നമ്പൂതിരിയുടെയും, മേല്‍ശാന്തി ടി.എന്‍. രാധാകൃഷ്ണന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ പള്ളിവാളില്‍ കാപ്പു കെട്ടി ഉത്സവം തുടങ്ങും. വൈകിട്ട് 4 ന് ദേശതാലപ്പൊലി, 7.00 ന് ഫ്യൂഷന്‍ തിരുവാതിര. 30 ന് രാവിലെ 8.00 ന് കൊതവറയില്‍ നിന്നും തിരുവാഭരണം എഴുന്നള്ളിപ്പ്, വൈകിട്ട് സോപാന സംഗീതം, വില്‍പ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, താലപ്പൊലി വരവ്. 31 ന് രാവിലെ 8.00 ന് തിരുവാഭരണം എഴുന്നള്ളിപ്പ്, വൈകിട്ട് കാവടി വരവ്, ഫ്യൂഷന്‍ തിരുവാതിര എന്നിവ നടക്കും. ഫെബ്രുവരി 1 ന് രാവിലെ സോപാനസംഗീതം, 8.00 ന് തിരുവാഭരണം എഴുന്നള്ളിപ്പ്, 12.00 ന് അന്നദാനം, വൈകിട്ട് 7.00 ന് താലപ്പൊലി, ഫ്യൂഷന്‍ തിരുവാതിര എന്നിവ നടക്കും. 2 ന് രാവിലെ മഹാഗണപതിഹോമം, 8.00 ന് തിരുവാഭരണം എഴുന്നള്ളിപ്പ്, 11.30 ന് ആയില്യ പൂജ, വൈകിട്ട് 7.00 ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.30 ന് ദേശതാലപ്പൊലി, 3.00 ന് രാവിലെ സോപാനസംഗീതം, വൈകിട്ട് 7.30 ന് ഗാനമേള എന്നിവ നടക്കും. 4 ന് പൂരം നക്ഷത്ര മഹോത്സവം ആഘോഷിക്കും. രാവിലെ 7.00 ന് സോപാനസംഗീതം, 12.00 ന് പൂരം തൊഴല്‍, 12.30 ന് അന്നദാനം, വൈകിട്ട് 3.00 ന് പകല്‍പൂരം എന്നിവ നടക്കും. ഫെബ്രുവരി 5 ന് വൈകിട്ട് 6.30 ന് ദീപക്കാഴ്ച, പുഷ്പാഭിഷേകം, 7.30 ന് നൃത്തനാടകം, രാത്രി 9.00 ന് മഹാഗുരുതി എന്നിവയും നടക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും