ക്രിസ്തുമസ് പുതുവത്സര ആഘോഷം
വൈക്കം: വൈക്കം കിഴക്കേനട ജനനി കലാ സാംസ്കാരിക കേന്ദ്രത്തിൻെറ അഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും പ്രതിഭകളെ ആദരിക്കലും നടത്തി. പ്രസിഡൻ്റ് രാജേന്ദ്രൻ പ്രശാന്തിയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുൻ നഗരസഭ ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തെ കുടുംബങ്ങളുടെ കലാ സാംസ്കാരിക വിദ്യാഭ്യാസപരമായ പുരോഗതിക്കായി പ്രവർത്തിക്കുന്ന ജനനി കലാ സാംസ്കാരിക കേന്ദ്രത്തിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് രേണുകരതീഷ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ വാർഡ് കൗൺസിലർ രേണുക രതീഷ്, അധ്യാപകനത്തിൽ നിന്ന് വിരമിച്ച ശേഷം ബിരുദാനന്തര ബിരുദം നേടിയ ശ്രീലതടീച്ചർ തുടങ്ങിയവരെ ആദരിച്ചു. തുടർന്ന് ജനനി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, പുതുവത്സര സമ്മാനോത്സവം, ഗാനമേള തുടങ്ങിയവ നടന്നു. ജനനി രക്ഷാധികാരി സോമശേഖരൻ നായർ, സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡൻ്റ് ദാസൻ അണിമംഗലം, ട്രഷറർ ഷീല വേണുഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി