കസ്റ്റഡി മർദ്ദനം: വെള്ളൂർ പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

വെള്ളൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്ത കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വെള്ളൂർ പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. വെള്ളൂർ, മുളക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സദസ്സ് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡൻ്റ് അഡ്വ.പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മുളക്കുളം മണ്ഡലം പ്രസിഡൻ്റ് ജെഫി ജോസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ മണ്ഡലം പ്രസിഡൻ്റ് വി.സി. ജോഷി, കോൺഗ്രസ് നേതാക്കളായ എം. എൻ ദിവാകരൻ നായർ, ജയിംസ് ജോസഫ്, ജോർജ് ബേബി, എസ്. ജയപ്രകാശ്, എൻ.സി. തോമസ്, മർസുക്ക് താഹ, ജിത്തു കരിമാടത്ത്, കെ.പി. ജോസ്, മനോജ് കെ. തൈപ്പറമ്പിൽ, ലിസി റോയി, വി.പി. മുരളിധരൻ, ബി. സുകുമാരൻ നായർ, കെ.ജി. സത്യൻ, അക്ഷയ് വി. നായർ, രഘു മുള്ളോൻകുഴി തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയ പ്രതിഷേധ സദസ്സിന് മുന്നോടിയായി കാരികോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ചിൽ നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിനിരന്നു