ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചു
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. കുരിയോട് ഭാഗത്ത് ഇന്ന് പുലർച്ചെ 5.30 ഓടെയാണ് ബസിന് തീപിടിച്ചത്. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടുത്തമുണ്ടായത്. യാത്രയ്ക്കിടെ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ വാഹനം റോഡരികിലേക്ക് സുരക്ഷിതമായി നിർത്തി.
തുടർന്ന് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരെയും വേഗത്തിൽ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല. വിവരം ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments ()