കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരുക്ക്
പാലാ: പാലാ രാമപുരത്ത് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് അടക്കം പത്തോളം പേർക്ക് പരുക്ക്. കൂത്താട്ടുകുളത്തുനിന്ന് പാലായിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ രാമപുരം സർക്കാർ ആശുപത്രിയിലും പാലാ ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
Comments ()