ക്ഷേത്ര കലാപീഠത്തിൽ നവരാത്രി ഉത്സവവും വിദ്യാരംഭവും
വൈക്കം: ക്ഷേത്ര കലാപീഠത്തിന്റെ നവരാത്രി ഉത്സവം നാളെ ആരംഭിക്കും. വൈകിട്ട് 5 ന് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗ്രന്ഥമെഴുന്നള്ളിച്ച് നവരാത്രി മണ്ഡപത്തിൽ എത്തിക്കും. തുടർന്ന് പൂജവയ്പ്, ഹരിപ്പാട് മുരുകദാസ് , കാവാലം ഷാജികുമാർ എന്നിവരുടെ നാദസ്വര കച്ചേരി, 30 ന് വൈകിട്ട് 6 ന് അനിൽകുമാർ, സംജിത് സാജൻ, നവനിത് കൃഷ്ണൻ എന്നിവരുടെ തായമ്പക, 1 ന് വൈകിട്ട് 6.30 ന് കലാപീഠം ജയകൃഷ്ണന്റെ കൊട്ടിപ്പാടി സേവ, 2 ന് രാവിലെ 6.30 ന് കലാപീഠം ബിലഹരി എസ്. മാരാരുടെ കൊട്ടിപ്പാടി സേവ, 7.30 ന് വിദ്യാരംഭം, കണ്ണുർ ഡെപ്യൂട്ടി കളക്ടർ പി.ജി. മിനി, വൈക്കം രാമചന്ദ്രൻ എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. വൈകിട്ട് 5 ന് കലാപീഠം മൂന്നാം വർഷ വിദ്യാർത്ഥികളുടെ അരങ്ങേറ്റത്തിന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ദീപം തെളിക്കും. തുടർന്ന് സോപാന സംഗീതം, കേളി കൊമ്പ് പറ്റ്, നാദസ്വരം, തകിൽ, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയിൽ അരങ്ങേറ്റം.