Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി

കോട്ടയം: ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കായി നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള എൻറോൾമെന്റ് ആരംഭിച്ചു. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആരോഗ്യ-അപകട-ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 80 വയസ് വരെയുള്ള ക്ഷീരകർഷകർക്ക് ആരോഗ്യ പരിശോധന കൂടാതെ അംഗങ്ങളാകാം. രണ്ടുലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും.അപകടസുരക്ഷാ പദ്ധതിയിൽ അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ ഏഴുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 18-60 വയസ് വരെയുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ അംഗങ്ങളാകാം. സ്വാഭാവിക മരണം സംഭവിച്ചാൽ ഒരുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.ക്ഷീര കർഷക ക്ഷേമനിധി അംഗങ്ങൾക്ക് ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ 50 ശതമാനം സബ്‌സിഡി ലഭിക്കും. ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും മുഴുവൻ പ്രീമിയം തുകയും അടച്ച് പദ്ധതിയിൽ അംഗങ്ങളാകാം. ക്ഷീര സാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ 80 വയസ് വരെയുള്ള കർഷകർക്ക് നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യവും മറ്റ് അംഗീകൃത ആശുപത്രികളിലെ ചികിത്സയ്ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സൗകര്യവും ലഭിക്കും. വിശദ വിവരത്തിന് അടുത്തുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുമായോ ക്ഷീരസംഘങ്ങളുമായോ കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡുമായോ ബന്ധപ്പെടാം

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും