കുളത്തിൽ വീണ കുട്ടിയെ രക്ഷിച്ചവരെ ആദരിച്ചു

വൈക്കം: ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ അറാട്ടുകുളത്തിൽ വീണ കുട്ടിയെ രക്ഷിച്ച ഉദയനാപുരം സ്വദേശികളായ ശ്യാംജി, മനയത്ത് ഷിബു എന്നിവരെ വൈക്കം താലൂക്ക് മുസ്ലിം കോ-ഓർഡിനേഷൻ ആദരിച്ചു.
കഴിഞ്ഞ ഒന്നാം തീയതിയാണ് രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ കുളത്തിൽ വീണത്. കുളപ്പടവിലിരുന്ന് കളിക്കുന്നതിനിടെ കുട്ടികൾ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ഇവർ കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെലും ഒരു കുട്ടി മരിച്ചു. ഹസൻ എന്ന കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. ശ്യാംംജിത്തിൻ്റെയും ഷിബുവിൻ്റെയും സമയേചിത ഇടപെടൽ മൂലമാണ് ഒരു കുട്ടിയുടെ എങ്കിലും ജീവൻ രക്ഷിക്കാാനായത്.
കോ-ഓർഡിനേഷൻ പ്രസിഡന്റ് അബ്ദുൽ ജലീൽ, സെക്രട്ടറി ഷെമീർ കാട്ടിക്കുന്ന് എന്നിവർ ചേർന്നാണ് ആദരിച്ചത്. കോ- ഓർഡിനേറ്റർമാരായ ഷിയാ നക്കംതുരുത്ത്, സക്കീർ ചെമ്പ്, നൗഷാദ് ടോൾ, അംഗങ്ങളായ ഹാരിസ് കുണ്ടിയാലി, ഷെമീർ, സനി മൂന്നുപറ, ഷിയാസ്, ഹാരിസ് ഷിയാസ് എന്നിവർ സംസാരിച്ചു.