കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രം
വൈക്കം: വൈക്കം തെക്കേനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി കുലവാഴ പുറപ്പാട് നടത്തി. ഭക്തജനങ്ങളുടെ കൂട്ടായ്മയിലാണ് കുലവാഴ പുറപ്പാട് നടന്നത്. 25 ന് രാത്രി 7 നും 8 നും ഇടയിൽ തന്ത്രി മോനാട്ട് കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി ഇണ്ടംതുരുത്തി മന വിഷ്ണു എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 28 നും മാർച്ച് 3 നും ഉത്സവബലി, 2 ന് രാവിലെ 5നാണ് മകം ദർശനം. 4 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.