Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

കുംഭഭരണി തിങ്കളാഴ്ച

ആർ. സുരേഷ് ബാബു

വൈക്കം: വൈക്കത്തെ വിവിധ ദേവീ ക്ഷേത്രങ്ങളിൽ കുംഭഭരണി ഇന്ന് ആഘോഷിക്കും. വൈക്കം അയ്യർ കുളങ്ങര ദേവീക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 7ന് കുംഭകുടം, 7.30 ന് സൗന്ദര്യ ലഹരി, വൈകിട്ട് 4.30 ന് കുംഭകുടം, താലപ്പൊലി, 8.15 ന് തിരുവനന്തപുരം വേദവ്യാസ കലാകേന്ദ്രത്തിന്റെ നാടകം അഴകി.

പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾക്കും പൂജകൾക്കും ശേഷം രാവിലെ 6.15 ന് കുംഭകുടം, 8ന് കാഴ്ച ശ്രീബലി, വെള്ളി കുടത്തിൽ കാണിക്ക, വൈകിട്ട് 6.45 ന് ഭജന, 7 ന് ദേശതാലപ്പൊലി, 9 ന് എതിരേൽപ്പ് താലപ്പൊലി, 10 ന് വിളക്ക്, കാണിക്ക, 11.30 ന് ഗരുഡൻ തൂക്കം, 1 ന് വടക്കു പുറത്ത് ഗുരുതി.

ഉല്ലല പുതിയ കാവ് ദേവിക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7 ന് അഷ്ടാഭിഷേകം, 8ന് കുംഭഭരണി ദർശനം, 8.30 ന് ശ്രീബലി, വൈകിട്ട് 6.30 ന് കൊടിയിറക്ക്, 7 ന് ആറാട്ട് പുറപ്പാട്, 7.40 ഭക്തി ഗാനമേള, 7.45 ന് ആറാട്ടെഴുന്നള്ളിപ്പ്, തേരോഴി ഹരിയുടെ പാണ്ടിമേളം 11 ന് എതിരേൽപ്പ്, വലിയ കാണിക്ക, കലശാഭിഷേകം.

ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിൽ രാവിലെ 6ന് കുംഭകുടാഭിഷേകം, വൈകിട്ട് 5 ന് താലപ്പൊലി, 7 ന് തിരുവാതിര, 7.30 ന് ഭജൻസ്, 9.20ന് വലിയ ഗുരുതി, 10 ന് ഗരുഡൻ തൂക്കം. 24 ന് രാവിലെ 9 ന് ആറാട്ട്.

വണിക വൈശ്യ സംഘം 27 നമ്പർ ശാഖയുടെ നേതൃത്വത്തിൽ കിഴക്കേനട മുത്താരമ്മൻ കാവിൽ കുംഭഭരണി ആഘോഷിക്കും. 23 ന് രാവിലെ 6 ന് പടിക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് വൈക്കം കിഴക്കേ നട മുത്താരമ്മൻ കാവിലേക്ക്  ദേശതാലപ്പോലി, 9 ന് തന്ത്രി  നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മുത്താരമ്മൻ കോവിലിൽ സർപ്പപൂജ, 11.30 ന് പമ്പമേളം, 12 ന് കുംഭകുട സദ്യ, 2.30 ന് വിൽപ്പാട്ട്, 3.10 ന് കുടം പൂജ, തുടർന്ന് മൂത്തേടത്ത് കാവിലേക്ക് കുംഭകുട യാത്ര, വൈകിട്ട് 5-05 ന് തെക്കേനട കാഞ്ഞിരച്ചുവട് റോഡിൽ കുത്തിയോട്ടം, 7.40 ന് എതിരേൽപ്പ്, മൂത്തേടത്ത് കാവിൽ 8.10 ന് കുംഭകുടാഭിഷേകം.

ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ 23ന് രാവിലെ 7 ന് ശ്രീബലി, 11.30 ന് തിരുവാതിര, 12 ന് ഭക്തി ഗാനസുധ, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 7 ന് താലപ്പൊലി, 7.30 ന് പ്രസാദ ഊട്ട്, 8 ന് ശ്രീ നാരായണ കൺവൻഷൻ, കർപ്പൂര കാവടി, 9.30 ന് കളിയരങ്ങ്, 10 ന് വിളക്കെഴുന്നള്ളിപ്പ്, വലിയ കാണിക്ക, കാവടി അഭിഷേകം.

മുറിഞ്ഞുപുഴ ജഗദംബിക ക്ഷേത്രത്തിൽ രാവിലെ 6.30 ന് പാരായണം, 12 ന് കലശാഭിഷേകം, വൈകിട്ട് 7.15 ന് താലപ്പൊലി, 7.30 ന് ഭക്തി ഗാനസുധ, 10 ന് ആറാട്ട് പുറപ്പാട്, 11.30 ന് വലിയ കാണിക്ക.

മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭഭരണി ദിനം രാവിലെ 5ന് തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവസ്വത്തിന്റെ കുംഭകുടം അഭിഷേകം. തുടർന്ന് നിരവധി കുംഭകുടങ്ങൾ ക്ഷേത്രത്തിലെത്തി അഭിഷേകം പൂർത്തിയാക്കും.

കുലശേഖരമംഗലം കൂട്ടുമ്മേൽ ദേവി ക്ഷേത്രത്തിൽ കുംഭഭരണി ദിനമായ 23 ന് വൈകിട്ട് 8 ന് എതിരേൽപ്പ്, തുടർന്ന് തീയാട്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും