മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണം: കുരീപ്പുഴ ശ്രീകുമാർ
ഉദയനാപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഉദയനാപുരം ഗവൺമെൻറ് യു.പി സ്കൂളിൽ കുരീപ്പുഴയും കുട്ടികളും സാഹിത്യ സല്ലാപ പരിപാടി നടന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. മികച്ച എഴുത്തുകാരാകാൻ നാടിനെ അറിയണമെന്നും സർഗാത്മക രചനയുടെ വിശാലതയിലേക്ക് എത്താൻ വായന സഹായകരമാകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കവി കുരിപ്പുഴ ശ്രീകുമാർ അഭിപ്രായപ്പെട്ടു. പി.ആർ. അനുഗ്രഹ ഫാത്തിമതുരുത്ത് എന്ന കവിത ആലപിച്ചു. അവധിക്കാലത്ത് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച അതുല്യ അനീഷിന് അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.ഡി. ജോർജ്, ടി.പി. രാജലക്ഷ്മി, രമാദേവി ടീച്ചർ, എം.എം. പ്രിൻസ്, സിൻസ് എസ്. സലാം, വി.പി. ലീന, വി.ജി. ദിവ്യമോൾ, ഹെഡ്മിസ്ട്രസ്ഇൻ ചാർജ് പി.കെ. ബിജി, സ്റ്റാഫ് സെക്രട്ടറി എം.എ. ഷമീമുദ്ദീൻ, ആര്യകൃഷ്ണ, പി.ആർ. സുരേഷ്കുമാർ
തുടങ്ങിയവർ പങ്കെടുത്തു.
Comments ()