Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ലോകം ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ബി.ജെ.പിയിൽ ആഭ്യന്തര അന്വേഷണം എൻ.എസ്.എസ് നേതൃത്വത്തിനെതിരെ കെ.ബി. ഗണേഷ് കുമാർ എയിംസ് മുഖ്യപരിഗണ വെള്ളൂരിന്: ഫ്രാൻസിസ് ജോർജ് എം.പി സേവാ പോർട്ടലിൽ സാങ്കേതിക തകരാർ: രാജ്യത്തൊട്ടാകെ പാസ്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു ജില്ലാതല ഓണാഘോഷം 24 മുതൽ തലയോലപറമ്പിൽ പൊതുവഴിയോരത്ത് മാലിന്യ നിക്ഷേപം വ്യാപകം ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ ആർ.ബി.ഐ: വായ്പ റിക്കവറിക്ക് കർശന നിയന്ത്രണങ്ങൾ ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ
|
Loading Weather...
Follow Us:

കുടുംബശ്രീ ഭക്ഷ്യമേളയ്ക്കു വൈക്കം ബീച്ച് ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും

​വൈക്കം: കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ കഫെ കുടുംബശ്രീ ഭക്ഷ്യമേളയ്ക്കു വൈക്കം ബീച്ച് ഗ്രൗണ്ടിൽ ഇന്ന് തുടക്കമാവുന്നു. നാല് ദിവസം നീണ്ട് നിൽക്കുന്ന മേള 28 നാണ് സമാപിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന വിഭവങ്ങളും തനത് ഉൽപ്പന്നങ്ങളുടെ വിൽപനയും പ്രദർശനവും മേളയിൽ ഉണ്ടാകും. ലൈവ് ഫുഡ് സ്റ്റാൾ, ലൈവ് ജ്യൂസ് കൗണ്ടറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രാദേശിക രുചികളോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഭവ വൈവിധ്യങ്ങളും സന്ദർശകർക്ക് അനുഭവിച്ചറിയാനാകും. വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ മേളയിൽ പങ്കാളികളാകും. വൈകിട്ട് 3.30ന് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ മേള ഉദ്ഘാടനം ചെയ്യും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിക്കും.കലാ-സാംസ്‌കാരിക പരിപാടികൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ പ്രത്യേകവിഭാഗവും മേളയിൽ ഉണ്ടാകും

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും