Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

കുടവെച്ചൂര്‍ ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ കൊടിയേറി

കുടവെച്ചൂര്‍ ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിൽ കൊടിയേറി
കുടവെച്ചൂര്‍ ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പറവൂര്‍ രാകേഷിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു

വൈക്കം: കുടവെച്ചൂർ ശ്രീകണ്‌ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറി. കൊടിയേറ്റിനു മുന്‍പ് മഹാദേവന് ഇളനീര്‍ അഭിഷേകവും നടന്നു. മേലശാന്തി ഇ.എന്‍. നളന്‍ശാന്തി സഹകാര്‍മ്മികനായിരുന്നു. ഉച്ചയ്ക്ക് അന്നദാനവും നടന്നു. കൊടിയേറ്റിനുശേഷം ദീപക്കാഴ്ചയും ആദ്യ അയ്‌മ്പൊലിപ്പറ സമര്‍പ്പണവും നടന്നു. ചടങ്ങിനുശേഷം 'അറിവ് ' ആദരിക്കല്‍ പൊതു സമ്മേളനം നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.കെ. ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. മുരളീധരന്‍, വി.കെ. സണ്ണി, വാസുദേവ കൈമള്‍, സാബു വാടയില്‍, സുഗുണന്‍, സന്തോഷ് പിള്ളേക്കാട്, വിനോദ്, വിനോഭായ്, പ്രദീപ് നെടുംപള്ളി, പുരുഷോത്തമന്‍, ജ്യോതിഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കൊടിയേറ്റ് ചടങ്ങിന് പ്രസിഡന്റ് വി.കെ. ജയന്‍, സെക്രട്ടറി പി.കെ. മുരളീധരന്‍, വനിതാ സംഘം പ്രസിഡന്റ് രശ്മി അരുണ്‍, സെക്രട്ടറി ഷാല്‍ബി ബിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അലങ്കാര കളഭചാര്‍ത്ത്, ദീപക്കാഴ്ച, സംഗീതാര്‍ച്ചന, നാടകം, ഡാന്‍സ്, തിരുവാതിരകളി, പന്തീരടിപൂജ, ഗുരുദേവ ഗാനാമൃതം, താലപ്പൊലി, ഗാനമേള, പൂരം, പൊങ്കാല, ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, വലിയ കാണിക്ക, ദേവീയ്ക്ക് വലിയ ഗുരുതിതര്‍പ്പണം എന്നിവ നടക്കും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും