Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പി. പ്രദീപിന്റെ പൊതുസ്വീകരണ പര്യടനം നാളെ തുടങ്ങും

പി. പ്രദീപിന്റെ പൊതുസ്വീകരണ പര്യടനം നാളെ തുടങ്ങും

വൈക്കം: വൈക്കത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി. പ്രദീപിന്റെ പൊതു സ്വീകരണ പര്യടനം ബുധനാഴ്ച തുടങ്ങും. ഓരോ ബൂത്തുകളിലും രണ്ടും മൂന്നും കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും അലങ്കരിച്ച വാഹനങ്ങളും സ്ഥാനാര്‍ഥിയ്‌ക്കൊപ്പമുണ്ടാകും. അനൗണ്‍സ്‌മെന്റ് വാഹനം ആദ്യമെത്തും. സ്ഥാനാര്‍ഥി എത്തുമ്പോള്‍ വാദ്യമേളങ്ങളുടെയും മാലപ്പടക്കങ്ങളുടെയും അകമ്പടിയോടെ സ്വീകരണം നല്‍കും. ബുധനാഴ്ച രാവിലെ എട്ടിന് കല്ലറ കളമ്പുകാട് നിന്നും ആരംഭിക്കുന്ന പര്യടനം സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ് ഉദ്ഘാടനം ചെയ്യും. തുടർന്ന് എസ്.ബി.ടി ജംഗ്ഷൻ, അഞ്ചേക്കർ, കുരിശുപള്ളി കവല, പറവന്തുരുത്ത്, മുച്ചൂർകാവ്, ഔട്ട് പോസ്റ്റ്, കൈപ്പഴമുട്ട്, പട്ടത്താനം, അംബികാമാർക്കറ്റ്, മാമ്പ്ര, വേരുവള്ളി, പുത്തൻപാലം, പുന്നപ്പൊഴി, ആലത്തൂർ, പള്ളിയാട്, കൂവം, മാരാംവീട്, ഉല്ലല, കൊതവറ, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, മുയ്യപ്പള്ളി, കൂടല്ലി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് ടി.വി. പുരം കണിച്ചേരി കോളനിയിൽ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. രണ്ടാം ദിവസത്തെ പര്യടനം ഏപ്രില്‍ രണ്ടിന് രാവിലെ എട്ടിന് ചെറുപറമ്പില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈക്കം നഗരസഭ, ഉദയനാപുരം പഞ്ചായത്ത്, മറവന്‍തുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണങ്ങളേറ്റു വാങ്ങി വടക്കേ കൊടൂപ്പാടത്ത് സമാപിക്കും. മൂന്നാം ദിവസത്തെ പര്യടനം ഏപ്രില്‍ നാലിന് രാവിലെ എട്ടിന് ചെമ്പ് വാലേല്‍ നിന്നാരംഭിച്ച് വൈകിട്ട് വെള്ളൂര്‍ പഞ്ചായത്തിലെ ഇറുമ്പയത്ത് സമാപിക്കും.

വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ