ലഹരി വിരുദ്ധ ബോധവൽക്കരണ നാടക ക്യാമ്പ് സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബ്രഹ്മമംഗലം എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ നാടകക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.ബി. വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് എസ്.എച്ച്.ഒ വിപിൻ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ കെ.ജി. ജയകുമാർ, സ്കൂൾ മാനേജർ ടി.ആർ. സുഗതൻ, പ്രിൻസിപ്പാൾ എൻ. ജയശ്രീ, ഭാരവാഹികൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.