വൈക്കം ലയൺസ് ക്ലബ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു
വൈക്കം: വൈക്കം ലയൺസ് ക്ലബിൻ്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥനാരോഹണവും ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.
വൈക്കം ലയൺസ് ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ജീവിതദുരിതം നേരിടുന്നവർക്ക് കൈത്താങ്ങാകാൻ ലയൺസ് ക്ലബ് നടത്തി വരുന്ന പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രിക് 318B ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ് പുതിയ ഭാരവാഹികളുടെ സ്ഥനാരോഹണം നടത്തി. ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി മനോജ് കുമാർ യെസ്ടെക്കും സെക്രട്ടറിയായി മാത്യു കെ. ജോസഫും ട്രഷററായി സാജു കുളത്തിങ്കൽ, അഡ്മിനിസ്ട്രേറ്ററായി ജോബികുര്യൻ എന്നിവരും ചുമതലയേറ്റു. പി.എൻ. രാധാകൃഷ്ണൻ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലയൺസിൻ്റെ സഹകരണത്തോടെ നിർമിക്കുന്ന രണ്ടു വീടുകളുടെ നിർമാണോദ്ഘാടനം
മന്ത്രി നിർവഹിച്ചു. തുടർന്ന് പാലിയേറ്റീവ് കെയർ സെൻ്ററിന് ഡയപ്പർ, ഡയാലിസിസ് കിറ്റ്, ആശുപത്രി ഉപകരണങ്ങൾ, വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണം നടത്തി. റീജിയണൽ ചെയർമാൻ സുരേഷ് കുമാർ, സോൺ ചെയർമാൻ സജി, ബിനോയ്, പോൾസൺ ജോസഫ്, മാത്യു ജോസഫ് കോടാലിച്ചിറ, സിദ്ധാർത്ഥൻ, സുജിത്ത് മോഹൻ, ജിമോൻ, പ്രീത സുരേഷ്, ലിജി മാത്യു, ബൈജു മാണി തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()