Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈദ്യുതി മുടങ്ങിയാൽ സേവനം മുടങ്ങുന്ന സർക്കാർ സ്ഥാപനം ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് വൈദ്യുതി മുടങ്ങിയാൽ സേവനം മുടങ്ങുന്ന സർക്കാർ സ്ഥാപനം ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി വൈക്കത്ത് പെട്രോൾ പമ്പിൽ ഗുരുതര സുരക്ഷാ വീഴ്ച ജൂണ്‍ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതല്‍ മുഹറം അവധി വെള്ളിയാഴ്ച പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തു പൂങ്കാവനം: ഓണക്കാല ബന്തിപ്പൂ കൃഷിക്ക് നഗരസഭയിൽ തുടക്കമായി പ്രശ്നപരിഹാരം വേണം: മന്ത്രിമാർക്ക് നിവേദനവുമായി വൈക്കത്തെ ജനപ്രതിനിധികൾ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ്
|
Loading Weather...
Follow Us:

മൗണ്ടെൻ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

മൗണ്ടെൻ ഫുട്‌ബോള്‍ പരിശീലനം തുടങ്ങി
വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നൂറ് പെണ്‍താരങ്ങള്‍ക്ക് കോച്ച് ജോമോന്‍ ജേക്കബ് മൗണ്ടെയ്ന്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു

വൈക്കം: സംസ്ഥാന ഹോക്കി, ഫുട്‌ബോള്‍ ച്യാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ വൈക്കം വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ കീഴില്‍ നൂറോളം വിദ്യാര്‍ത്ഥിനികളെ മികവുറ്റ പരിശീലനം നല്‍കാനുള്ള ക്യാമ്പ് തുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളിലും ബ്രസീലിലും നടത്തിവരുന്ന മൗണ്ടെയ്ന്‍ ട്രെയിനിംഗ് പരിശീലനമാണ് ആദ്യം നടത്തുന്നത്. കുന്നിന്റെ താഴ്‌വരയില്‍ നിന്നും ഉയരത്തിലേയ്ക്ക് പന്തുരുട്ടി നീങ്ങുന്നതാണ് ഈ പരിശീലനത്തിന്റെ പ്രത്യേകതയെന്ന് കോച്ച് ജോമോന്‍ ജേക്കബ് പറഞ്ഞു. വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കെ.എം.എച്ച്.എസ്. മേവള്ളൂര്‍, എ.ജെ. ജോണ്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ടി.വി. പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മടിയത്തറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുഹമ്മദ് ബഷീര്‍ സ്‌കൂള്‍, പള്ളിയാട് യു.പി. സ്‌കൂള്‍, അക്കരപ്പാടം യു.പി. സ്‌കൂള്‍ കൂടാതെ മറ്റുള്ള സ്‌കൂളുകളിലെ താരങ്ങള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ഈ മാസം അവസാനം കണ്ണൂരിലും, തിരുവനന്തപുരത്തും സ്റ്റേറ്റ് ച്യാമ്പ്യന്‍ഷിപ്പുകള്‍ നടക്കും. അതിന്റെ ഭാഗമായുള്ള പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. മൗണ്ടെയ്ന്‍ ട്രെയിനിംഗിലൂടെ കായിക താരങ്ങള്‍ക്ക് അതിവേഗം സ്റ്റാമിനാ, ബോള്‍ കണ്‍ട്രോളിംഗ് എന്നിവയിലാണ് ആദ്യഘട്ട പരിശീലനം നല്‍കുന്നത്. മുന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യാ വിമെന്‍സ് ഫുട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് ആണ് പ്രധാന പരിശീലകന്‍. ടി.വി. പുരം സ്വദേശി മുന്‍ വോളിബോള്‍ താരം ബാലകൃഷ്ണനും പരിശീലകനായി രംഗത്തുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും