Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

മാമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ  പൂയം ആറാട്ട്  മഹോത്സവത്തിന് നാളെകൊടിയേറും

വൈക്കം: പരിയാരം മാമ്പ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7ന് താലപ്പൊലി, 7.20നും 8നും മദ്ധ്യേ ശിവഗിരിമഠം തന്ത്രി സ്വാമി ശിവനാരായണ തീർത്ഥയുടെയും മേൽശാന്തി അരവിന്ദ് ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് കൊടിയേറ്റ് സദ്യ, 8.30ന് കലാപരിപാടികൾ, തുടർന്ന് തിരുവാതിരകളി. 23ന് ഷഷ്ഠി. 8.30ന് ഭാഗവതപാരായണം, 11ന് കലശപൂജ, കലശാഭിഷേകം, ഷഷ്ഠിപൂജ, ശ്രീഭൂതബലി, അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് താലപ്പൊലി വരവ്, തുടർന്ന് അന്നദാനം, 7.30 മുതൽ ഫ്യൂഷൻ തിരുവാതിര, 8.30 മുതൽ ഫ്യൂഷൻ കൈകൊട്ടിക്കളി. 24ന് 8ന് കാഴ്ചശ്രീ്ബലി, 10ന് ഉപദേവതകൾക്ക് വിശേഷാൽ പൂജയും കലശവും, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7ന് താലപ്പൊലിവരവ്, 7.30 മുതൽ കലാപരിപാടികൾ. 25ന് 9ന് പ്രഭാഷണം, 10ന് സർപ്പത്തിന് വിശേഷാൽപൂജയും കലശവും തളിച്ചുകൊട, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ദീപാരാധന, 7ന് താലപ്പൊലി വരവ്, 7.15 മുതൽ ഭജൻസ്. 26ന് തിരുവാഭരണം ചാർത്ത്. 9ന് പ്രഭാഷണം, 6ന് തിരുവാഭരണ ഘോഷയാത്ര, 7ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്. 27ന് പള്ളിവേട്ട, കാവടി തിരുവുത്സവം. 8ന് ഗുരുദേവകീർത്തനങ്ങളുടെ ആലാപനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 5.30ന് കാവടി ഘോഷയാത്ര, തുടർന്ന് കാവടി അഭിഷേകം, ദീപാരാധന, 10.30ന് പള്ളിവേട്ട. 28ന് പൂയം തിരുആറാട്ട് മഹോത്സവം. 8ന് ഗജപൂജ, ആനയൂട്ട്, 8.30ന് കാഴ്ചശ്രീബലി, വൈകിട്ട് 4.30ന് വിശേഷാൽ കാഴ്ചശ്രീബലി, 7ന് ദീപാരാധന, 7.10ന് ആറാട്ട് പുറപ്പാട്, തിരുവാറാട്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും