Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

മാന്ത്രിക ലോകത്ത് വിസ്മയമായി കൃഷ്ണ ഷിബു

മാന്ത്രിക ലോകത്ത് വിസ്മയമായി കൃഷ്ണ ഷിബു
കൃഷ്ണ ഷിബു

തലയോലപ്പറമ്പ്: വേദികളിൽ ദ്രുത ചലനങ്ങളാൽ കാണികളെ വിസ്മയഭരിതരാക്കി കുഞ്ഞു മാന്ത്രിക പ്രതിഭ കൃഷ്ണ ഷിബു. ചെമ്പ് പഞ്ചായത്ത് മുറിഞ്ഞപുഴ പൂക്കൈതയിൽ ഷിബുവിന്റെയും സുമ പ്രഭയുടെയും ഏകമകളായ കൃഷ്ണ ഷിബു ചെറിയ പ്രായത്തിൽ തന്നെ മാജിക് അഭ്യസിച്ചു തുടങ്ങിയിരുന്നു. ഇതിനകം 300 ഓളം വേദികളിൽ കൃഷ്ണ മാജിക് അവതരിപ്പിച്ച് കഴിഞ്ഞു. ലഹരിക്കും വിവാഹ മോചനങ്ങൾക്കും പ്ലാസ്റ്റിക് മാലിന്യത്തിനുമെതിരെ അവബോധം സൃഷിക്കുന്ന വിഷയങ്ങൾ മാജിക്കിലൂടെ അവതരിപ്പിച്ചും ഈ കൊച്ചു മാന്ത്രിക കാണികളുടെ കൈയടി നേടുന്നു. മജീഷ്യനായ അച്ഛൻ ഷിബു മുറിഞ്ഞപുഴയാണ് കൃഷ്ണയുടെ ഗുരു. കുടുംബശ്രീയുടെ ദേശീയ മേളയായ സരസിൽ മാന്ത്രിക പ്രകടനം നടത്തിയാണ് കൃഷ്ണ ഈ രംഗത്തേക്ക് വരുന്നത്. 2025 ഒക്ടോബറിൽ നടന്ന ആൾ ഇന്ത്യ മജീഷ്യൻ മത്സരത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളി മജീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക റെക്കോർഡ് പ്രകടനത്തിലും പങ്കെടുത്തിട്ടുണ്ട്. അതിന്റെ അംഗീകാരം ഉടൻതന്നെ വരുമെന്ന് പ്രതീക്ഷയിലാണ് നടക്കാവ് എസ്.എൻ.ഡി.പി സ്കൂളിലെ ഈ ഒമ്പതാം ക്ലാസുകാരി. ഇത്തവണത്തെ ശിശുദിനം കടന്നുവരുമ്പോൾ ലോക റെക്കാർഡിനരികെയെത്തി നിൽക്കുന്ന
മാന്ത്രിക പ്രകടനങ്ങൾക്കുടമയായ ഈ കൊച്ചുമിടുക്കിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് പ്രദേശവാസികൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും